പുതുക്കാട്: ആമ്പല്ലൂരില്‍ കാനയില്‍ മലിനജലം കെട്ടികിടക്കുന്നത് വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ആമ്പല്ലൂരില്‍ നിന്നും വരന്തരപ്പിള്ളി, കല്ലൂര്‍ ഭാഗത്തേക്ക് പോകുന്നതിനുള്ള ബസ്സ് സ്റ്റോപ്പിനു സമീപത്തുള്ള കാനയിലാണ് ആഴ്ചകളായി മലിനജലം കെട്ടികിടക്കുന്നത്. സമീപത്തുള്ള ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നുമാണ് മലിനജലം കാനയിലേക്ക് ഒഴുക്കിവിടുന്നത്. മഴക്കാലമായതോടെ ഓടയില്‍ നിന്നും മലിനജലം സമീപത്തുള്ള വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുകയാണ്. ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ദിനംപ്രതി നൂറുക്കണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളുമാണ് ബസ് സ്റ്റോപ്പില്‍ എത്തി ചേരുന്നത്.നിരവധി തവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കാനയില്‍ മലിനജലം കെട്ടികിടക്കുന്നതിനാല്‍ കൊതുകുശല്ല്യവും രൂക്ഷമായിരിക്കുകയാണ്.ഇതുമൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: