ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ ദളിത് പീഡനത്തിനിരയായി സുജാത എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന ആവശ്യപ്പെട്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി ഓഫീസില്‍ നിന്നും ആരംഭിച്ച് ആല്‍ത്തറക്കു സമീപം ജാഥ അവസാനിച്ചു.
തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ്സ്. സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു . ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന് യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ.പി. വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. മിഥുന് കെ.പി സ്വാഗതവും രാഹുല്‍ ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: