കൊടകര സഹൃദയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കുന്നു
കൊടകര: മതങ്ങള്‍ തമ്മില്‍ അസഹിഷ്ണത പുലര്‍ത്തുന്ന ഇക്കാലത്ത് കേരളത്തിന്റെ മതസൗഹാര്‍ദ്ദം ഏവര്‍ക്കും മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഇരിങ്ങാലക്കുട രൂപത എജ്യുക്കേണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള എം.ബി.എ. കോളേജ്, സഹൃദയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് അദ്ധ്യക്ഷനായി.
തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി വിനിയോഗിക്കണമെന്നും ലഹരി, റാഗിങ്ങ് എന്നിവയില്‍ നിന്ന് ക്യാമ്പസുകള്‍ വിമുക്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാമൂഹിക പ്രതിബന്ധയുള്ളവരായി യുവജനങ്ങള്‍ മാറണം.മാനേജ്മെന്റ് പഠനത്തില്‍ പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ജീവികളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് പറഞ്ഞു. മോഡേണ്‍ മാനേജ്മെന്റില്‍ ലാഭത്തിനാണ് പ്രാധാന്യം നലകിവരുന്നത്.
എന്നാല്‍ ലാഭം മാത്രം നോക്കാതെ മാനുഷിക മൂല്യങ്ങള്‍ക്കും മാനവികതക്കും പ്രാധാന്യം നല്കുന്ന പഠന രീതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.കൊടകര ഗ്രാമപഞ്ചായത്ത് കാരൂരില്‍ നിര്‍മ്മിക്കുന്ന ‘തണല്‍’ വയോജന മന്ദിര നിര്‍മ്മാണത്തിനുള്ള ഒരു ലക്ഷം രൂപ സംഭാവന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ആര്. പ്രസാദിന് ഗവര്‍ണര്‍ കൈമാറി.
ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, എം.എല്‍.എ. ബി. ഡി. ദേവസ്സി, സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍, കോളേജ് മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, സിംസ് ഡയറക്ടര്‍ ഡോ. എ. പി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: