കല്‍പ്പറ്റ : കേന്ദ്ര ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിന് കീഴിലെ ലേബര്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് 2016-17 വര്‍ഷം ബീഡി, ലൈംസ്റ്റോണ്‍ ആന്റ് ഡോളറ്റ്മൈറ്റ്മൈന്, സിനിമ തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പഠിക്കുന്ന ക്ലാസ് അനുസരിച്ച് 250 രൂപ മുതല്‍ 15000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പ്ലസ് വണ്‍ ക്ലാസ്സിലും അതിന് മുകളിലും പഠിക്കുന്നവര്‍ രെവീഹമൃവെശു.െഴീ്.ശി എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കുക.
അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍ബാങ്കിംഗ് സിസ്റ്റം (സി.ബി.എസ്) നാഷണല്‍ ഇലക്ട്രോണിക്സ് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി) എന്നീ സൗകര്യങ്ങള്‍ ഉള്ള ഏതെങ്കിലും ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
അപേക്ഷകര്‍ക്ക് സഹായം ലഭിക്കുന്നതിന് പഠിക്കുന്ന സ്കൂളിന്റെ മേധാവി യോഗ്യരായ അപേക്ഷകരുടെ വിശദവിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ ഹംീവെീഹമൃവെശു@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലേക്കും അതിന്റെ പ്രിന്റ് എടുത്ത് താഴെ പറയുന്ന വിലാസത്തിലേക്കോ സമീപത്തെ ബീഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ഡിസ്പെന്സറിയിലേക്കോ അയക്കണം. അവസാന തീയതി ആഗസ്റ്റ് 31. വിലാസം: വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസ്, ലേബര്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന്, താണ.പി.ഒ, കണ്ണൂര്‍ 670012. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രെവീഹമൃവെശു.െഴീ്.ശി എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: