മാനന്തവാടി : മാനന്തവാടി തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക് ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കോഴ്സുകളില്‍ വിവിധ വിഭാഗക്കാര്‍ക്ക് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 15ന് രാവിലെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. കാറ്റഗറി തിരിച്ചുള്ള സീറ്റൊഴിവുകളുടെ വിശദ വിവരം ംംം.ഴലരം ്യറ.മര.ശി എന്ന വെബ്സൈറ്റിലുണ്ട്.
എന്‍ട്രന്‍സ് കമീഷണറുടെ 2016ലെ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രവേശന പരീക്ഷാ കമീഷണറുടെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അതേ കോഴ്സിലേക്ക് നടക്കുന്ന സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവില്ല. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ഡാറ്റാ ഷീറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍നിന്നുള്ള എന്‍.ഒ.സി നിര്‍ബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്നുതന്നെ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ 04935 271261 എന്ന നമ്പറില്‍ ലഭിക്കും. സംവരണം വിഭാഗം വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ജനറല്‍ കാറ്റഗറിയില്നിന്നുള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: