മാനന്തവാടി: മാനന്തവാടി ലയണ്‍സ് ക്ലബും പ്രസ്ക്ലബ് മാനന്തവാടിയും സംയു ക്തമായി വിശപ്പ്രഹിത നഗരം പദ്ധതി തൂശനില നടപ്പിലാക്കുന്നു. മാനന്തവാടി എം എല്‍എ ഒ.ആര്.കേളു ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12മണിക്ക് മാനന്തവാടി ബസ്സ്റ്റാന്റിനു സമീപത്തുള്ള മാതാ ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹി ക്കും. ചടങ്ങില്‍ ലയണ്‍ പ്രൊഫസര്‍ വര്ഗ്ഗീ്സ് വൈദ്യന് മുഖ്യപ്രഭാഷണം നടത്തും. മാന ന്തവാടി നഗരസഭ ചെയര്‍മാ ന് വി.ആര്. പ്രവീജ്, റീജിയണല്‍ ചെയര്പെഴ്സണല് ലയണ്‍ യോഹന്നാ ന് മറ്റത്തില്‍, സോണ്‍ ചെയര്പെഴ്സണല് ഡോ: വിനോദ് ബാബു, മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നഗരത്തിലെത്തുന്ന ഭക്ഷണമില്ലാത്തവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൂശനില പദ്ധതി ആരംഭിക്കുന്നത്.
എം.ജി.സേവ്യര്‍, യൂസഫ് ആറോമ, അശോകന് ഒഴക്കോടി, ബിജു കിഴക്കേടം, എന്‍.ജി.ജ്യോതിപ്രകാശ്, പി.ആര്.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: