പുല്‍പ്പള്ളി : നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന് 1916 ല്‍ ശ്രീനാരായണ ഗുരുദേവന് അദൈ്വതാശ്രമത്തില്‍ വിളംബരം ചെയ്തതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വര്‍ക്കല ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 14ന് വിളംബര സമ്മേളനവും സെമിനാറും നടത്തും. സഹോദരന് അയ്യപ്പന് നഗറില്‍ (മാനന്തവാടി പഴശ്ശിരാജാ സ്മാരക ഹാളില്‍ ) ആണ് പരിപാടി. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള സന്ദേശജാഥയുടെ ഉദ്ഘാടനം പുല്പള്ളിയില് റ്റി.എസ്.ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. സി.എന്‍.പവിത്രന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ മണിയപ്പന്, സി.കെ.മാധവന്, ഭാസ്ക്കരന്‍ പാറശ്ശേരി, വെള്ള സോമന്, സി.കെ.ദിവാകരന്, പി.ആര്.കൃഷ്ണന്‍കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. റ്റി.കെ. പൊന്നന് സ്വാഗതവും കെ.ആ ര്‍.ഗോപി നന്ദിയും പറഞ്ഞു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കലാപരിപാടിയും അരങ്ങേറി. പരിപാടിക്ക് അണ്ണന് മടക്കിമല, ശാന്താകുമാരി കണിയാരം, ജാനു പുതിയ ഇടം മുജീബ് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: