കല്‍പ്പറ്റ : അനധികൃത എയര്‍ ഹോണുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ തുടങ്ങി. ലോറി, സ്വകാര്യബസ്, കെ എസ്ആര്ടിസി ബസ് തുടങ്ങിയ വാഹനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. അനധികൃതമായി ഘടിപ്പിച്ചിരുന്ന 44 എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും 35000രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങള്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആര്‍ടിഒ ബി.മുരളീകൃഷ്ണന് അറിയിച്ചു.
മിന്നല്‍ പരിശോധക്ക് ജോ. ആര്.ടി.ഒ മനോജ് സ്രാമ്പിക്കല്‍, എം.വി.ഐമാരായ ടി.പി. യൂസഫ്, സി.സി. കുട്ടപ്പന്, എസ്.പി. ബിജുമോന് എന്നിവര്‍ നേതൃത്വം നല്കി. എ.എം.വി.ഐമാരായ ബാലകൃഷ്ണന്, പോള്‍ ജേക്കബ്, രഞ്ജിത്ത്, വിനീഷ്, അജയകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: