മുട്ടില്‍ : മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ആഗസ്റ്റ് 13, 14 തിയ്യതികളില്‍ സപ്തശത ചണ്ഡികയാഗം നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് കെ.എന്‍. പരമേശ്വര അഡിഗ, ഓഴലൂര് പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
13ന് വൈകിട്ട് 5.30ന് പ്രത്യേക സങ്കല്പപൂജ, സരസ്വതി പൂജ. 14ന് രാവിലെ 7.30ന് നവഗ്രഹപൂജ, എട്ട് മണിക്ക് അരണിമഥനം തുടര്‍ന്ന് മാര്‍ക്കണ്ഡേയ പുരാണ മന്ത്രപരായണത്തോടുകൂടി യാഗാരംഭം, പൂര്‍ണാഹുതി, യാഗപ്രസാദ വിതരണം, അന്നദാനം എന്നിവ നടക്കും.
ചണ്ഡിക എന്ന മൂന്നക്ഷരംമൂന്ന് ദേവീശക്തികളുടെ സമ്മേളിതവും സമന്വയവുമായ രൂപമാണ്. മുപ്പത്ത് മുക്കോടി ദേവന്മാര്, യക്ഷ, കിന്നര, ഗന്ധര്‍വ്വ വിദ്യാധര വിഭാഗങ്ങളിലും, പശു പക്ഷി മൃഗാദികളിലും, വൃക്ഷലതാദികളിലുമുള്ള ശക്തി വിശേഷമാണ് ചണ്ഡികാശക്തി. കലിയുഗത്തില്‍ അത്യപൂര്‍വ്വമായി നടത്തിവരാറുള്ള പൂജാവിധിയാണ് ചണ്ഡികായാഗം. കലിയുഗത്തില്‍ ഭക്തരെ ഉദ്ധരിച്ച് അവരിലുള്ള സത്ഗുണങ്ങളെ വര്‍ദ്ധിപ്പിച്ച് സര്ൈവ്വശ്വര്യ സമ്പദ് സമൃദ്ധിയില്‍ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാണ് സപ്തശത ചണ്ഡികായാഗം നടത്തുന്നത്. ചണ്ഡികായാഗം, നവഗ്രഹപൂജ, ലക്ഷ്മി പൂജ, സാരീപൂജ, കുങ്കുമാര്‍ച്ചന എന്നിവയാണ് യാഗത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടുകള്‍.
പത്രസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് എം.പി.അശോക്കുമാര്, ജോ. സെക്രട്ടറി പി.ഹരിഗോവിന്ദന്, കെ.രാംദാസ് എന്നിവര്‍ പങ്കെ ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: