മീനങ്ങാടി(വയനാട്): വിളവെടുപ്പിന്റെ ആരംഭത്തില്‍ തന്നെ പൈങ്ങ(അടയ്ക്ക) വില റെക്കോര്‍ഡിലേക്ക്. കഴിഞ്ഞ സീസണില്‍ 70 രൂപയായിരുന്നു. ഇത് 107 രൂപക്ക് മുകളിലെത്തി. കര്‍ഷകര്‍ കമുകു കൃഷിയെ കയ്യൊഴിയുന്നതാണ് കാരണം.
രോഗ ബാധയും വില ഇടിയുന്നതുമാണ് കര്‍ഷരെ അകറ്റിയിരുന്നത്. പൈങ്ങ ചേര്‍ക്കുന്ന പാന്‍മസാല ഉല്‍പ്പാദനം കുറഞ്ഞതും പ്രധാനകാരണമാണ്. സീസണ് അവസാനിക്കും മുന്‍പേ വിലകുറച്ച് സ്റ്റോക്ക് എടുക്കുന്നതും പ്രശ്നമാണ്.
കര്‍ണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും അയക്കുന്ന പൈങ്ങയും കൊട്ടയടക്കയും പാന്‍പരാഗ്, ഗുഡ്ക, മാവ, റോജ പാക്ക്,എന്നിവയിലാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. പൈങ്ങ സംഭരിക്കാനും, ഉണക്കി വിപണിയിലെത്തിക്കാനും, സംസ്കരിക്കാനും ഏജന്റ് മുതല്‍ ചെറിയ യൂണിറ്റുകള്‍ വരെയുണ്ട്. മൈസൂര്‍. ചാമരാജ്നഗര്‍, എന്നിവിടങ്ങളില്‍ പൈങ്ങയും ഉണക്കടക്ക തുംകൂര്‍, ചിത്രദുര്‍ഗ്ഗ, ഷിമോഗ,എന്നിവടങ്ങളിലും എത്തിക്കും.
തൃശൂരാണ് ഉണക്കയടക്കയുടെ കേന്ദ്രം. കര്‍ണാടകയില്‍ കുടില്‍ വ്യവസായമാണ് പൈങ്ങയുടേയും, അടക്കയുടെയും സംസ്കരണം. ഇടി, ഒറ്റവെട്ട്, ചൂരി, എന്നിങ്ങനെ മൂന്ന് ഇനങ്ങളാക്കി വെട്ടിയെടുക്കും. പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന പൈങ്ങക്ക് പകരം മറ്റ് വസ്തുക്കള്‍ ഇടം പിടിച്ചപ്പോള്‍ വില ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: