കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഫണ്ടിന്റെ കണക്ക് നല്കാത്തതിനാല് കിലക്കുള്ള കേന്ദ്ര സഹായം തടഞ്ഞു. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി നല്കിയ കോടികളുടെ ഫണ്ടാണ് ദുര്‍വ്യയം ചെയ്തത്. പല തവണ കണക്ക് ആവശ്യപ്പെട്ടിട്ടും കില ഉേദ്യാഗസ്ഥര്‍ നല്‍കിയില്ല. പരിശീലനം കൊടുത്തവര്‍ക്കുള്ള ഓണറേറിയം, യാത്രപ്പടി മറ്റ് ചെലവുകള്‍ സംബന്ധിച്ചു കൃത്യമായ കണക്ക് കിലയിലില്ലന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
കോണ്‍ഗ്രസ് നോമിനിയായ ഡോ പി. പി. ബാലനാണ് കില ഡയറക്ടര്‍. സ്ഥാപനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന വിവിധ പരിശീലനങ്ങള്‍, ചെലവഴിച്ച തുക, പരിശീലന പുസ്തകങ്ങള്‍ അച്ചടിച്ചതിന്റെ വിവരങ്ങളോ ഒന്നു തന്നെ ഇല്ലെന്നാണ് അധികൃതര്‍ നല്കി. സംസ്ഥാന സര്‍ക്കാര്‍ 33.25 കോടിയും കേന്ദ്ര സര്‍ക്കാര്‍ 28.24 കോടിയും മുഴുവന്‍ തുകയും ചെലവഴിച്ചെങ്കിലും കണക്കുകള്‍ സംബന്ധിച്ച് വ്യക്തതയില്ല.
ഫാക്കല്റ്റികളെക്കുറിച്ചും ആക്ഷേപം ഉയര്‍ന്നു. പലരും അഴിമതിക്കാരും അഴിമതി അന്വേഷണം നേരിടുന്നവരുമാണ്. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി പുസ്തകം അച്ചടിച്ചതില്‍ വന്‍ അഴിമതി നടന്നു. കുടിവെള്ള ശുചിത്വ പ്രത്യേക ഗ്രാമസഭ നഗരസഭ കോര്പ്പറേഷന് വാര്‍ഡ് സഭകള്‍ പകുതി പോലും നടത്താതെ തുക മുഴുവന്‍ ചെലവഴിച്ചതായും കണക്ക്.
ഡയറക്ടര്‍ നടത്തിയ വിദേശയാത്രകളും വിവാദമായി. നാല് ദിവസത്തെ അര്‍ജന്റീന സന്ദര്‍ശനത്തിന് 3,87,568 രൂപയാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടും ബാലന് തന്നെ ഡയറക്ടറായി തുടരുന്നത് കോടിയേരി ബാലകൃഷ്ണനോടുള്ള അടുപ്പത്തെ തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: