പത്തനംതിട്ട:കളക്ടറേറ്റില്‍ പരാതി നല്കാന് ഇനി പടികയറണ്ട. ശാരീരിക വൈഷമ്യങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പടെ പരാതി നല്‍കുന്നവര്‍ക്ക് ആശ്വാസമായി നവീകരിച്ച സെല്‍ കളക്ടറേറ്റില്‍ ആരംഭിച്ചു. പരാതിയുമായെത്തുന്നവര്‍ക്ക് ഇരിക്കുന്നതിന് ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പറഞ്ഞു.
ഇ-ഓഫീസ് പദ്ധതിയുടെ തുകയില്‍ നിന്നും ചെലവിട്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. പരാതി നല്കാന് എത്തുന്നവര്‍ക്ക് കുടിവെള്ളം, ഫാന്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സംവിധാനത്തോടെ പരാതി പരിഹാര സെല്‍ വിപുലപ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ,വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എഡിഎം സി.സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: