കൂറ്റനാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 9 വയസ്സുകാരിയെ പീഡിപ്പിച്ച 52 കാരനെ പോലീസ് അറസ്റ്റു ചെയ്തു. കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി നടുവില വളപ്പില്‍ ഹസ്സന്(52) എന്നയാളാണ് പിടിയിലായത്.
പട്ടാമ്പി സി.ഐ. പി എസ് സുരേഷിന്റെ നേതൃത്വത്തില്‍ തൃത്താല എസ്.ഐ. ആര്.രഞ്ജിത്ത്, എസ്.ഐ. സത്യന്, സി.പി.ഓ മാരായ സജിത്ത്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുമരനല്ലൂരിലെ അമേറ്റിക്കരയിലാണ് സംഭവം. സ്വന്തം വീടിനോട് ചേര്‍ന്ന് പലചരക്കു കട നടത്തുന്ന പ്രതി തന്റെ കടയിലേക്ക് സാധനം വാങ്ങിക്കാന്‍ വന്ന കുട്ടിയെ കടയുടെ ഉള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടില്‍ പറയുകയും തുടര്‍ന്നു വീട്ടുകാര്‍ തൃത്താല പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിനുള്ള പ്രത്യേക ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പട്ടാമ്പി സി.ഐ. പി.എസ് സുരേഷിനാണു കേസിന്റെ അന്വേഷണ ചുമതല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: