കോഴിക്കോട്: 110 കെവി വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ആദ്യഘട്ടം നടക്കുന്നതിനാല്‍ വെസ്റ്റ്ഹില്‍, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈ ദ്യുതി വിതരണത്തില്‍ പകല്‍ സമയങ്ങളില്‍ ഭാഗികമായ നിയന്ത്രണവും രാത്രിയില്‍ 20 മിനുട്ട് ലോഡ് ഷെഡിങ്ങും ഉണ്ടാകും. ഇന്നു മുതല്‍ 20 വരെയുള്ള ലോഡ് ഷെഡിങ്ങ് ഷെഡ്യൂള്‍-
സമയം, ഫീഡറിന്റെ പേര് എന്ന ക്രമത്തില്‍. രാവിലെ 6:40 മുതല്‍ 7:00 വരെ വെങ്ങാലി, 7:00 മുതല്‍ 7:20 കോട്ടക്കല്‍, പേരാമ്പ്ര, 7:20 മുതല്‍ 7:40 നടുവത്തൂര്‍, വട്ടോളി, എരഞ്ഞിക്കല്‍, 7:40 മുതല്‍ 8:00 കല്‍പത്തൂര്‍, അത്തോളി, കോര്‍ട്ട് 8:00 മുതല്‍ 8:20 മണിയൂര്‍, നന്തി, എലത്തൂര്‍, 8:20 മുതല്‍ 8:40, ചെറുവണ്ണൂര്‍, ബാലുശ്ശേരി, പുതിയങ്ങാടി, 8:40 മുതല്‍ 9:00 തിക്കോടി, നന്മണ്ട, ഈസ്റ്റ്ഹില്‍, 9:00 മുതല്‍ 9:20 ചെങ്ങോട്ടുകാവ്, നടക്കാവ്, കരിക്കാംകുളം, 9:20മുതല്‍ 9:40 കൂട്ടാലിട, മൂന്നാലിങ്ങല്‍, കാക്കൂര്‍, 9:40 മുതല്‍ 10:00 ഇരിങ്ങത്ത്, ചിങ്ങപുരം, കുണ്ടുപ്പറമ്പ്, 10:00 മുതല്‍ 10:20 കിനാലൂര്‍.
















