തൃശൂര്‍: ലൗജിഹാദ് മാതൃകയില്‍ തൃശൂര്‍ നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ചതിയില്‍ കുരുക്കാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും സ്കൂള്‍ അധികൃതരും പോലീസും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് പ്രണയം നടിച്ച് കെണിയില്‍ പെടുത്തിയത്. പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയെ നാല്പത് വയസ്സുള്ള മുസ്ലീം യുവാവാണ് പ്രേമം നടിച്ച് വശത്താക്കിയത്. കൂര്‍ക്കഞ്ചേരി റിലീഫ് മെഡിക്കല്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ ദിവസം കഫറ്റീരിയയില്‍ ഇയാളോടൊത്ത് പെണ്‍കുട്ടിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ മറ്റൊരുകുട്ടി മാസങ്ങളായി ഹോസ്റ്റലില്‍ നിന്ന് മാറി താമസിക്കുകയാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടി ക്ലാസില്‍ എത്താറില്ലെന്നും ഹോസ്റ്റലില്‍ ഇല്ലെന്നും മനസ്സിലായത്. ക്രിസ്തുമത വിശ്വാസിയായ ഈ കുട്ടി കൂര്‍ക്കഞ്ചേരിയില്‍ ഒരു മുസ്ലീം സ്ത്രീയോടൊപ്പം ഫ്ലാറ്റില്‍ രഹസ്യമായി താമസിക്കുകയാണെന്ന് പിന്നീട് അന്വേഷണത്തില്‍ വെളിപ്പെട്ടു.
താത്ത എന്നുവിളിപ്പേരുള്ള ഈ സ്ത്രീയും കൂര്‍ക്കഞ്ചേരി റിലീഫ് മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയാണ്. വീട്ടുകാരെത്തി ഈ കുട്ടിയെ പാലക്കാട്ടേക്ക് കൊണ്ടുപോയെങ്കിലും കുട്ടി ഇപ്പോഴും മുസ്ലീം മതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതായി പറയുന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമായ മുന്‍ എംഎല്‍എ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. കുട്ടികളുടെ മാതാപിതാക്കളോടും അദ്ധ്യാപകരോടും പരാതി നല്‍കരുതെന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: