രാജപുരം: സംസ്ഥാനത്തൊട്ടാകെ കെഎസ്ഇബി ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയത് ഉപഭോക്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമാകുന്നുവെങ്കില്‍ രാജപുരം സെക്ഷന്‍ ഓഫീസില്‍ ഇത് ഉപഭോക്താക്കള്‍ക്കും ഒപ്പം ഉദ്യോഗസ്ഥര്‍ക്കും ദുരിതമായി.
കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ സാധാരണ രീതിയില്‍ സ്വീകരിച്ചുകൊണ്ടിരുന്ന കറന്റ് ചാര്‍ജ്ജ് ഉള്‍പ്പെടെയുളള വിവിധ തരം ഫീസുകള്‍ ആഗസ്ത് 1 മുതല്‍ ഒരുമ നെറ്റ് എന്ന ഒണ്ൈലന് സംവിധാനത്തിലേക്ക് മാറിയിരുന്നു. എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കമ്പനികളുടെ സര്‍വ്വറുകള്‍ വഴിയാണ് നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ എയര്‍ടെല്‍ നെറ്റ് വര്‍ക്കാണ് ഒന്നാം തിയതിമുതല്‍ ലഭിച്ചുതുടങ്ങിയത്. ആരംഭിച്ച് രണ്ട് ദിവസം മാത്രമാണ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്. കഴിഞ്ഞ 8 മുതല്‍ നെറ്റ് വര്‍ക്ക് തീരെ ലഭിക്കാത്തതുമൂലം പണമടക്കാന്‍ വരുന്നവരെ തിരിച്ചയക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. റീഡിംങ് എടുക്കുന്നതിനും, വൈദ്യുതി ബില്‍ അടക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. അവസാന തീയതിക്ക് വന്ന പലര്‍ക്കും ഇനി പിഴയോടുകൂടിമാത്രമെ കറന്റ് ചാര്‍ജ് അടക്കാനാകു എന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ കണക്ഷന് എടുക്കുന്നവരുടെ സിഡി തുക, അധിക വൈദ്യുതിക്കായുള്ള തുക എന്നിവ സ്വീകരിക്കാനും സാധിക്കുന്നില്ല. ഇത് ഉപഭോക്താക്കളെ വലക്കുകയാണ്.
സെക്ഷന്‍ ഓഫീസില്‍ നിന്നും എയര്‍ടെല്‍ ഏരിയ മാനേജരുമായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പറയുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതിനാല്‍ മറ്റുവഴികളില്‍ പണം സ്വീകരിക്കാനും ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. എയര്‍ടെല്‍ കമ്പനിയുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം രൂപപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: