കാസര്‍കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിലെ ക്യാംപസ്സുകളില്‍ എസ്എഫ്ഐ നടത്തുന്ന ഏകപക്ഷീയമായ അക്രമം അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് എബിവിപി ജില്ല കണ്‍വീന്‍ പ്രണവ് പരപ്പ പറഞ്ഞു.
മുന്നാട് പീപ്പിള്‍സ് കോളേജ്, കാസസര്‍കോട് ഗവ:കോളേജ് തുടങ്ങിയ ക്യാംപസുകളില്‍ കുറച്ചു ദിവസങ്ങളായി യാതൊരു കാരണവുമില്ലാതെ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച് മനപ്പൂര്‍വ്വം കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനാണ് എസ്എഫ്ഐ ക്രിമിനല്‍ സംഘം ശ്രമിക്കുന്നത്. മാതൃകപരമായി ക്യാംപസുകളില്‍ സംഘടന പ്രവര്‍ത്തനം നടത്തുന്ന എബിവിപി പ്രവര്‍ത്തകരെ അധികാരത്തിന്റെ ഹുങ്ക് കാട്ടി അക്രമത്തിലൂടെ നേരിടാനാണ് ഭാവമെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ചേര്‍ന്ന യോഗത്തില്‍ ജോയിന്‍ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ചന്ദ്രഹാസ കുമ്പള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: