നിത്യവും വെള്ളവും പാത്രം കഴുകുന്നതിനുപയോഗിക്കുന്ന ലിക്വിഡും മറ്റും വീഴുന്ന അടുക്കളയിലെ സ്റ്റെയിൻലസ് സ്റ്റീൽ സിങ്ക് വൃത്തികേടാകാൻ സാധ്യതയേറെയാണ്. ഇതിൽ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്നാവുകയും ചെയ്യും.
സ്റ്റീൽ സിങ്ക് പഴയപോലെ വെട്ടിത്തിളങ്ങാനുള്ള ചില വഴികളുണ്ട്. ബേക്കിംഗ് സോഡ, വെള്ളം എന്നിവ ചേർത്ത് പേസ്റ്റാക്കി സ്റ്റീൽ സിങ്കിൽ പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് സിങ്കിന് നിറം നൽകും. ചൂടുവെള്ളത്തിൽ പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് ഇതിൽ സ്‌പോഞ്ച് മുക്കി, ആ സ്‌പോഞ്ച് കൊണ്ട് സിങ്ക് മൃദുവായി ഉരച്ചുകഴുകുന്നതും നന്ന്.
അൽപം ആൽക്കഹോൾ സിങ്കിൽ പുരട്ടി ഉരച്ചു കഴുകാം. സിങ്കിന് നിറം ലഭിയ്‌ക്കാൻ ഇതിലൂടെ സാധിക്കും. സിങ്ക് വൃത്തിയാക്കാൻ കാസ്റ്റിക് സോഡയും നല്ലതാണ്. ഇത് സിങ്കിൽ ഒഴിച്ചു കഴുകാം. അൽപം ഒലീവ് ഓയിൽ ടിഷ്യൂ പേപ്പറിൽ പുരട്ടി സിങ്ക് ഉരച്ചു കഴുകാം.
പെട്ടെന്നു തന്നെ വൃത്തിയാകും. നിറവും ലഭിയ്‌ക്കും. വിനെഗറിൽ തുണി മുക്കി സിങ്ക് വൃത്തിയാക്കുന്നതും ഗുണം ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണാവശിഷ്ടങ്ങൾ കഴിവതും നീക്കം ചെയ്ത ശേഷം മാത്രം പാത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കുക വഴി സിങ്ക് വേഗത്തിൽ ചീത്തയാകുന്നത് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: