പിടിയിലായ പ്രതികള്‍
ഗുരുവായൂര്‍: 2ഗുരുവായൂര്‍: 25 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങളുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂള്‍ പരിസരത്തു നിന്നും മൂന്ന്.യു.പി.സ്വദേശികളെ ചവക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ജി ജി പോളിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.ഉത്തര്‍പ്രദേശ് വോ രക്പൂര് ഖല്ഘാട്ട് സ്വദേശികളായ സുരേഷ് കുമാര്‍ സോണ്‍ കര്മകന് മനോജ് സോണ്‍ കര്(23) സുഭാഷ് സോണ്‍ കര് മകന് ബ്രിജേഷ് കുമാര്‍ (21) രണ്‍ജിത്ത് സോണ്‍ കര്മന് രാജന് സോണ്‍ കര്(24) എന്നിവരെയാണ് ഓപ്പറേഷന് ഭായി യുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
ഗുരുവായൂര്‍ ചാവക്കാട് ഭാഗങ്ങളില്‍ നിന്നായി കോട്ട് പ്പ നിയമ പ്രകാരം 20 ഓളം കേസ്സുകളിലായി 25 കിലോഗ്രാം പുകയില ഉല്പ്പന്നങ്ങാണ് പിടികൂടിയത്.ചാവക്കാട് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.എം.അബ്ദുള്‍ ജമാല്‍, പ്രിവന്റീവ് ഓഫീസര്‍ പി. എല്‍.ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം.മനോജ് കുമാര്‍, എ.എ.സുനില്‍, എം.കെ.: ബിനു ‘ജോര്‍ജ്, എന്‍.ജെ.നിമില്‍ കെ.ദിവാകരന്, എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: