തൃശൂര്‍: ജില്ലയുടെ 42 ാമത് കളക്ടറായി ഡോ. എ കൗശിഗന് ചുമതലയേറ്റു. തമിഴ്നാട് ഹൊസൂര്‍ സ്വദേശിയായ ഇദ്ദേഹം 2009-ബാച്ച് ഐ.എ.എസ് ഉദേ്യാഗസ്ഥനാണ്. എറണാകുളത്ത് അസി. കളക്ടറായാണ് സിവില്‍ സര്‍വ്വീസില്‍ തുടക്കം.
പിന്നീട് രണ്ട് വര്‍ഷക്കാലം ഒറ്റപ്പാലം സബ്-കളക്ടറായിരുന്നു. അതിനുശേഷം മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതിയുടെ മിഷന് ഡയറക്ടറായി നിയമിതനായ ഡോ. കൗശിഗന് രജിസ്ട്രേഷന് വകുപ്പ് ഐ. ജി, സര്‍വ്വേ-ലാന്റ് റിക്കാര്‍ഡ്സ് വകുപ്പ് ഡയറക്ടര്‍, കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന് പ്രോജക്ട് ഡയറക്ടര്‍ എന്നീ അധിക ചുമതലകളും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: