തൃശൂര്‍: ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ സിപിഎമ്മിന്റെ പിന്‍ബലത്തില്‍ ബന്ധുക്കള്‍ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതായി എളവള്ളി വാക കണ്ണഞ്ചേരി വീട്ടില്‍ മനോഹരി ദിലീപ് പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു.
2011ല്‍ തന്റെ ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പേ താമസിക്കുന്ന തറവാട്ടുവീടും സ്വത്തും കൈവശപ്പെടുത്താനായി ഭര്തൃസഹോദരന്മാര് ഉള്‍പ്പെടെയുള്ളവര്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയാണ്. ബന്ധുക്കള്‍ സി.പി.എം. അനുഭാവികളാണ്. തന്നെ ക്രിമിനലായി ചിത്രീകരിച്ച് വീട് ഉപേക്ഷിച്ച് പോകാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ബന്ധുക്കളുടെ ശ്രമം. തറവാട്ടുക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുകയാണ്.
ക്ഷേത്രത്തില്‍ നടന്നതായി പറയുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ഈ ദൃശ്യത്തില്‍ എവിടെയും തന്റെ സാന്നിധ്യമില്ല. എന്നിട്ടും തന്നെയും കേസില്‍ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. വിവാഹപ്രായമായ രണ്ട് മക്കള്‍ എനിക്കുണ്ട്. അവര്‍ക്ക് വിവാഹ ആലോചനകള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.
സൈ്വര ജീവിതം നഷ്ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണെങ്കില്‍ അതിന് പിന്നില്‍ ബന്ധുക്കളും പാവറട്ടി എസ്.ഐയും ബന്ധുക്കളുമാണെന്ന് മനോഹരി ദിലീപ് പറഞ്ഞു. മഹളമോര്ച്ച ജില്ല സെക്രട്ടറി ശാന്തി സതീശന് അയല്‍വാസികളായ വി.കെ. തിലകന്, പി.സി. ബിജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: