പുതുക്കാട്: കഞ്ചാവും ഹാഷിഷും ഉപയോഗിക്കുന്നതിനിടെ ആറ് പേര് അറസ്റ്റില്‍. പുതുക്കാട് തെക്കെതൊറവ് കഴുങ്കില്‍ പുരയ്ക്കല്‍ അനീഷ്(23), കാഞ്ഞൂപ്പാടം വേലൂക്കാരന്‍ രാഹുല്‍ (21), തെക്കേതൊറവ് മാളിയേക്കല്‍ അലന് (21), വരാക്കര അരിപ്പാലത്തുകാരന് പ്രിന്റോ (24), കാഞ്ഞൂപ്പാടം കാച്ചപ്പിള്ളി സീമണ്‍സ് (22), വരാക്കര നെല്ലിക്കോട് വിഷ്ണു (22) എന്നിവരെയാണ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് 6.30ന് കാഞ്ഞൂപ്പാടം സൊസൈറ്റിക്ക് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും മിഠായിയുടെ പൊതിയില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ സീമണ്‍സ് കഞ്ചാവ് ലഹരിമരുന്ന് വില്പനക്കാരനാണെന്നും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇയാള്‍ പതിവായി കഞ്ചാവ് നല്‍കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പുതുക്കാട് എസ്.ഐ വി.സജീഷ്കുമാര്‍, നാര്‍കോട്ടിക്ക് വിഭാഗത്തിലെ സി.പി.ഒ മാരായ കെ. സലീഷ് കുമാര്‍, വിനോദ്, ഉണ്ണികൃഷ്ണന്, അജി എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: