വടക്കാഞ്ചേരി: ആറ്റൂര്‍ എല്‍പി സ്കൂളിനു സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്.
തിരുവില്വാമലയില്‍ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികായായിരുന്ന സ്വകാര്യ ബസ് കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കുന്നതിനിടയിലാണ് അപകടം റോഡിനരികെയുളള മണല്തിട്ടയിലിടിച്ചാണ് മറിഞ്ഞത്. നാട്ടുകാരും പോലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിനു ശേഷം ബസ് റോഡില്‍ നിന്ന് മാറ്റുന്നതിന് ഒരുമണിക്കൂറിലേറെ സമയമെടുത്തു ഇതുമൂലം വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്മണിക്കൂറുകളോളെ വാഹനഗതാഗതം സ്തംഭിച്ചു.
പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിതിനു ശേഷമാണ് ഗതാഗതം പുന:രാരഭിച്ചത്. സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന ഒരു മേഖലയാണിത്. എന്നാല്‍ അധികൃതരുടെ അപകടങ്ങള്‍ പെരുകുന്നത്. അപകട മേഖയാണിത് എന്നറിഞ്ഞിട്ടും യാതെരു നടപടിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: