തൃശൂര്‍:മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പോലീസും കൊടുങ്ങല്ലൂരില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം ശ്രദ്ധിക്കപ്പെട്ട 192 കേസുകളില്‍ 49200 രൂപ പിഴയിട്ടതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്.ടി.ഒ. അറിയിച്ചു. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ച 68 പേരെ പരിശോധനയില്‍ പിടികൂടി.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 13 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 18 പേര്‍ക്കെതിരെയും നടപടി എടുത്തു. നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് വെച്ച 5 വാഹനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷന്/ഫിറ്റ്നെസ് കാലാവധി തീര്‍ന്ന 2 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ടാക്സ് അടക്കാത്ത 2 വാഹനങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാത്ത 8 വാഹനങ്ങളും പിടികൂടി.
പെര്‍മിറ്റില്ലാത്ത ഒരു കേസും രജിസ്റ്റര്‍ ചെയ്തു. എയര്‍ ഹോണ്‍ ഉപയോഗിച്ച 28 ബസ്സുകള്‍ക്കെതിരെ നടപടി എടുത്തു. മറ്റ് 43 കേളുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്.ടി.ഒ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: