ഡോ.ശാരി ചങ്ങരംകുമരത്തും കനിഷ്കയും
തൃശൂര്‍ : ചിത്രകലയില്‍ റെക്കോര്‍ഡുകളുമായി അമ്മയും മകളും മലയാളികളുടെ അഭിമാനമാകുന്നു . തൃശൂര്‍ പേരാമംഗലം സ്വദേശിയും ദുബായില്‍ ബിസിനസുകാരനായ ബിജീഷിന്റെ ഭാര്യ ഡോക്ടര്‍ ശാരി ചങ്ങരംകുമരത്തും മകള്‍ കനിഷ്കയുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രകലയില്‍ പിഎച്ച്ഡി നേടിയിട്ടുള്ള ശാരി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കാപ്പിപ്പൊടിയില്‍ തീര്‍ത്ത ചിത്രങ്ങള്‍ക്ക് വിവിധ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
2014 ല്‍ 104.90 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുള്ള കാന്‍വാസില്‍ തീര്‍ത്ത ചിത്രവുമായി ശാരി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ നേടിയ സ്ഥാനം ഇന്ത്യയില്‍ മാത്രമല്ല എഷ്യയില്‍ തന്നെ ഇതുവരെ ആരും മറികടന്നിട്ടില്ല. ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണെങ്കിലും മലയാളത്തനിമ കൈവിടാത്ത ചിത്രങ്ങളും ശാരിയുടെ സൃഷ്ടികളിലുണ്ട്. മൂന്ന് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ കനിഷ്ക ഇപ്പോള്‍ പ്രായം കുറഞ്ഞ ചിത്രകാരിയായി യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തില്‍ ഇടം നേടിയിരിക്കുകയാണ്.
ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ്.എട്ട് മാസം പ്രായമുള്ളപ്പോള്‍ പെയ്ന്റിംഗ് ആരംഭിച്ച കനിഷ്ക ലൈവ് സ്റ്റേജ് ഷോയിലും പങ്കെടുക്കാറുണ്ട്.ഒന്നര വയസുള്ളപ്പോള്‍ 2014 ല്‍ ദുബായില്‍ നടന്ന ഇന്റര്‍ നാഷ്ണല്‍ ആര്‍ട്ട് ഫെയറില്‍ വണ്ടര്‍ ബേബി എന്ന പട്ടം കരസ്ഥമാക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കേന്ദമന്ത്രാലയങ്ങലുടെ സഹകരണത്തോടെ ഏര്‍പ്പാടാക്കിയ ഗോള്‍ഡന്‍ ടിസ്ക് അവാര് 2015 ഈ അമ്മയും മകളും ചേര്‍ന്നാണ് കരസ്ഥമാക്കിയത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പരിപൂര്‍ണ്ണ സഹകരണവും പിന്തുണയും തങ്ങള്‍ക്ക് ഏറെ പ്രചോദനമാണെഡോ.ശാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: