തൃശൂര്‍ : ബസ് യാത്രക്കിടെ സീറ്റുതര്‍ക്കത്തിന്റെ ഭാഗമായി മര്‍ദ്ദിച്ച സ്ത്രീക്കെതിരെ പരാതിയുമായി സ്റ്റേഷനില്‍ ചെന്നയാളെ കള്ളക്കേസെടുത്ത് ജയിലിലടച്ച പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത്തരം ഉദ്യോഗസ്ഥര്‍ പോലീസ് സേനക്ക് അപമാനമാണ് .യഥാര്‍ത്ഥ പ്രതി ഡിവൈഎഫ് നേതാവാണെന്നറിഞ്ഞതോടെ പോലീസിന്റെ സ്വഭാവം മാറിയെന്നും കേരളത്തില്‍ നടക്കുന്നത് ജംഗിള്‍രാജ് ആണെന്നും നാഗേഷ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .തൃശൂരില്‍ വാടകക്ക് താമസിക്കുന്ന മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം എരുമേലിയിലേക്കു പോകാനാണ് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പെരുമ്പാവൂരില്‍ നിന്നും കയറിയ ഡിവൈഎഫ്ഐ നേതാവ് റജീന സീറ്റുമായി ബന്ധപ്പെട്ട് കുടുംബവുമായി തര്‍ക്കികുയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 ഓടെ ബസ് മുവ്വാറ്റുപുഴയിലെത്തിയപ്പോള് ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബസ് തടയുകയും തങ്ങളെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനില്‍കുമാറും ഭാര്യ സുഷമയും പറഞ്ഞു.
അവര്‍ തങ്ങളെ അനുകൂലിച്ച ബസ് ജിവനക്കാരോട് തട്ടിക്കയറുകയും സഹയാത്രക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.സ്ഥലത്തെത്തിയ മുവ്വാറ്റുപുഴ പോലീസ് കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പരാതി കേള്‍ക്കാന്‍ തയ്യാറായില്ല.പകരം റജീനയുടെ പരാതിയിന്മേല് അനില്‍കുമാറിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ജാമ്യം നല്കാന് കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. പന്ത്രണ്ട് മണിയോടേ സുഷമയെയും കുട്ടികളെയും വിട്ടയച്ചെങ്കിലും കോടതിയില്‍ ഹാജരാക്കി അടുത്ത ദിവസം വൈകീട്ടാണ് അനിലിന് ജാമ്യം നല്‍കിയത്.കേസില്‍ തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അനിലും സുഷമയും പറഞ്ഞു.
പരാതിയുമായെത്തിയ കുട്ടികളടങ്ങുന്ന കുടുംബത്തെ സ്റ്റേഷനിലിരുത്തി പീഡിപ്പിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും,ബാലാവകാഷ കമ്മീഷനും,വനിതാ കമ്മീഷനും സ്വമേധയാ കേസെടുക്കണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു.വിഷയത്തില്‍ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാഗേഷ് പറഞ്ഞു.ബിജെപി ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സുന്ദര്‍രാജ് മാസ്റ്ററും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: