തിരുനെല്ലി : പശുകിടാവിനെ കടുവ കടിച്ചുകൊന്നു. തോല്‍പ്പെട്ടി അരണപാറ പുത്തന്‍ പുരയില്‍ ഫാത്തിമയുടെ ഒരു വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. ബുധനാഴ്ച്ച പുലര്‍ച്ചേ നാല് മണിയോടുകൂടിയാണ് തൊഴുത്തില്കെട്ടിയിട്ട കിടാവിനെ കടുവ ആക്രമിച്ചു കൊന്നത്. തൊഴുത്തിനു സമീപം സ്വാകാര്യവ്യക്തി ഫെ ന്സിംഗ് സ്ഥാപിച്ചതിനാല്‍ കിടാവിനെ കൊണ്ടുപോകാന്‍ സാധിച്ചില്ല. പുലര്‍ച്ചക്ക് പശുകിടാവിന്റെ കരച്ചില് കേട്ട് വീട്ടുക്കാര് ഓടിയെത്തുമ്പോഴേക്കും കടുവ സമീപത്തെ കാപ്പി തോട്ടത്തിലേക്ക് ഓടി മറഞ്ഞതായി ഫാത്തിമ്മ പറഞ്ഞു. അപ്പപാറ ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, സുരേഷ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അര്‍ഹമായ നഷ്ടപരിഹാരം കുടുംബത്തിന് നല്‍കുമെന്ന് ഉറപ്പു നല്കി. ബത്തേരി വെറ്ററിനറി സര്ജന് ജിജിമോന് പോസ്റ്റ് മോര്‍ട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: