പുല്‍പ്പള്ളി : പലിശപ്പണം കൊടുത്തുതീര്‍ത്തിട്ടും ഭര്‍ത്താവിനെ പണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി. പുല്‍പ്പള്ളി ചെറ്റപ്പാലം പാറക്കാട്ടില് വിനോദിന്റെ ഭാര്യ ഷീലയാണ് ഇതുസംബന്ധിച്ച പരാതി അധികൃതര്‍ക്ക് നല്‍കിയത്. പുല്‍പ്പള്ളിയില്‍ സായി ജോബ്സ് എന്ന സ്ഥാപനം സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ 17 വര്‍ഷമായി നടത്തിവരുന്ന വിനോദിന്റെ ഓഫീസിലെ ജീവനക്കാരിയില്‍നിന്ന് അഞ്ച് ലക്ഷംരൂപ പല ഘട്ടങ്ങളിലായി ആറ്രൂപ പലിശക്ക് വാങ്ങിയിരുന്നു. വീട് പണിയ്ക്കായി ഭാര്യയുടെ അറിവോടെയായിരുന്നു പണംവാങ്ങിയത്. ഈ പണം പലിശയോടുകൂടി എട്ട് ലക്ഷത്തില്‍പരം രൂപ ജീവനക്കാരിയുടെ എസ്ബി അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത് കൊടുത്തതുമാണ്. തന്റെ ഭര്‍ത്താവിനെതിരെ ഷാജി എന്നയാള്‍ സിപിഎം നേതാക്കളായ എം.എസ്. സുരേഷ്ബാബുവിനും പി.എസ്.ജനാര്‍ദ്ദനനും വ്യാജ പരാതി നല്‍കിയെന്ന് ഷീല പറയുന്നു. ഇതിന് ഭര്‍ത്താവിനെ സിപിഎം ഏരിയാകമ്മിറ്റി വിളിപ്പിച്ചിരുന്നു. ഇസ്രായേലില്‍ വിടാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. എന്നാല്‍ ഇവര്‍ പറഞ്ഞ തിയതിയില്‍ തന്റെ ഭര്‍ത്താവ് എറണാകുളം ഓഫീസിലായിരുന്നു. ഓഫീസ് ജീവനക്കാരി ഷൈലജയുടെ പിതാവ് തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പലിശ ഇനത്തില്‍ പണം ഇനിയും കൊടുക്കാനുണ്ടെന്ന് പറയുകയും പുല്‍പ്പള്ളിയില്‍ വന്നാല്‍ കൊന്നുകളയുമെന്നും ആറ് രൂപ പലിശയുടെ കാര്യവും പറയുന്ന സംഭാഷണം തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ റെക്കോര്‍ഡുകളില്‍ ഉണ്ട്. ഈ സംഭാഷണം കേള്‍ക്കുവാനോ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനോ സിപിഎം നേതാക്കള്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കയ്യിലുള്ള രേഖകള്‍ പരിശോധിക്കാതെയാണ് സിപിഎം നേതാക്കളായ പ്രകാശ് ഗഗാറിനും പി. എസ്.ജനാര്‍ദ്ദനനും സംസാരിച്ചത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പുല്‍പ്പള്ളി എസ്ഐ ആകട്ടെ തന്റെ ഭര്‍ത്താവിനെതിരെ നടപടി എടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും ഷീല പറഞ്ഞു. ഒരു ലക്ഷത്തി മുപ്പതിനായിരം വരെ ആളുകള്‍ക്ക് 20 വര്‍ഷം കൊണ്ട് ഞങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല റിക്രൂട്ട്മെന്റ് ഏജന്‍സിയായി തങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പോലും അംഗീകരിച്ച സ്ഥാപനത്തിനെതിരെ ഒരു ചെറിയ പരാതി പോലും പോലീസ് സ്റ്റേഷനില്‍ തങ്ങളുടെ പേരില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തെ താറടിച്ചുകാണിക്കാനാണ് സിപിഎം ശ്രമിക്കുന്നെതന്നും അവര്‍ കുറ്റപ്പെടുത്തി. സത്യാവസ്ഥ ബോധ്യപ്പെടുത്തുവാന്‍ തങ്ങള്‍ ഏതറ്റം വരെപോകുമെന്നും അവര്‍ പറഞ്ഞു.
കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലും ഷീലയും വിനോദും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: