പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പ്രമോദ്, ജില്ലാകണ്‍വീനര്‍ എം.എം.ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമണം നടത്തുകയാണ്. കഴിഞ്ഞദിവസം മാഗസിന് പ്രകാശനവുമായി ബന്ധപ്പെട്ട് മാരക ആയുധങ്ങളുമായി പുറത്തു നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ 10ളം പ്രവര്‍ത്തകരെ അക്രമിച്ചുരുന്നു. യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടി. കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം തടയാനുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ശ്രമം വിദ്യാര്‍ത്ഥികളെ അണിനിരത്തിക്കൊണ്ട് ജനാധിപത്യപരമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.
അക്രമണം നടത്തുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാളും, പോലീസും നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ പക്ഷോഭം സംഘടിപ്പിക്കുമെന്നും എബിവിപി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: