പാലക്കാട്: ഫെറ്റോ ജില്ലാ കണ്വെന്ഷന് എന്‍ജിഒ സംഘ് സംസ്ഥാന ബാബുപിള്ള ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഷ്ക്കരിക്കുക,പൊതുവിദ്യാഭ്യാസംസംരക്ഷിക്കുക,തസ്തിക നഷ്ടപ്പെട്ട് പുറത്തു നില്ക്കുന്ന എല്ലാ അധ്യാപകര്‍ക്കും പുനര്‍വിന്യാസവും ശമ്പളവും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, മുനിസിപ്പല്‍ കണ്ടീജന്റ് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കുക, മുനിസിപ്പല്‍ ജീവനക്കാരുടെ ശമ്പളവും മറ്റും ആനുകൂല്യങ്ങളും നല്‍കുന്നത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. ഫെറ്റോ ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണന് അധ്യക്ഷതവഹിച്ചു. എന്‍ടിയു റവന്യൂ ജില്ലാ പ്രസിഡന്റ് വേണു ആലത്തൂര്‍, കേരള മുനിസിപ്പല്‍ കോര്പ്പറേഷന് എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.സാബു, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി മുരളി കേനാത്ത് എന്നിവര്‍ സംസാരിച്ചു.
25ന് നടക്കുന്ന കളക്ടറേറ്റ് ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി മധുസൂധനന് മാസ്റ്റര്‍(പ്രസി), കെ.നാരായണന്, എം.സുരേഷ(വൈ.പ്രസി), പി.എന്‍.സുധാകരന്(സെക്ര), കേശവനുണ്ണി, മുരളി കേനാത്ത്(ജോ.സെക്ര),കെ.നിഷാന്ത്(ട്രഷറര്‍).ഫെറ്റോ ജില്ലാ കണ്വെന്ഷന്
നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: