ആലത്തൂര്‍: ബസ്സുകളിലും തിരക്കുള്ള മാര്‍ക്കറ്റുകളിലും സ്ഥിരമായി മോഷണം നടത്തുന്ന പ്രതികളെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി നടത്തറ നടുവീട്ടില്‍ വര്‍ഗീസ് (57) ,പാലക്കാട് മുണ്ടൂര്‍ നൊച്ചുക്കുള്ളി വീട്ടില്‍ രാജേഷ് (35) എന്നിവരെയാണ് ആലത്തൂര്‍ എസ്.ഐ.എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനില്‍ കൊണ്ട് വന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വടക്കഞ്ചേരി ,ആലത്തൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ആലത്തൂര്‍ സബ്ട്രഷറിയില്‍ നിന്ന് പെന്ഷന് വാങ്ങി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ പോയ തരൂര്‍ കുരുത്തിക്കോട് ശേഖരന് മാസ്റ്ററുടെ (81) 20,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹം നല്കിയ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാണ്. ഹോം ഗാര്‍ഡ് വെങ്കിടാചലമാണ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവരെ തിരിച്ചറിഞ്ഞത്. സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജും സന്തോഷുമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: