ആലത്തൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന് അറസ്റ്റില്‍. പുതിയങ്കം തെക്കുമുറി തെലുങ്കു പാളയം കൃഷ്ണന് (60) ആണ് പിടിയിലായത്. 2012 മുതല്‍ കൃഷ്ണന് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ കൃഷ്ണനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടികൂടാനായത്.നെന്മാറ ഗോമതി എസ്റ്റേറ്റിനു സമീപത്തെ റബ്ബര്‍ എസ്റ്റേറ്റിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വാഭിവികിത തോന്നിയ അധ്യാപകര്‍ പാലക്കാട് വനിതാ എസ്.ഐ.യ്ക്കു പരാതി നല്കി. വനിതാ എസ്.ഐ. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവിന് മദ്യം നല്കിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.പോലീസ് സ്റ്റേഷനില്‍ പരാതി കിട്ടിയ ശേഷം മുങ്ങിയ പ്രതി ഒളിവില്‍ താമസിക്കുകയായിരുന്നു. കൊല്ലങ്കോട് സി.ഐ.സലീഷ്.എന്‍.ശങ്കരന്റെ നിര്‍ദ്ദേശാനുസരണം കേസന്വേഷിച്ച ആലത്തൂര്‍ എസ്.ഐ.എസ്.അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, സന്ദീപ്, ജയപ്രകാശ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ലൈംഗികാതിക്രമത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: