രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൂടംകല്ല് പൈനിക്കരയില്‍ ബ്രിട്ടീഷുകാര്‍ പണിത അഞ്ചാമത്തെ പാലവും തകര്‍ച്ചയുടെ വക്കില്‍. കാലങ്ങളായി കൈവരികള്‍ തകര്‍ന്ന പാലത്തിന്റെ മദ്ധ്യത്തില്‍ അടുത്ത കാലത്തായി രൂപപ്പെട്ട വലിയ കുഴി വാഹനയാ്രതക്കാരെയും കാല്‍നടയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. വാഹനങ്ങള്‍ പാലത്തിലെത്തിയാല്‍ കുലുക്കം അനുഭവപ്പെടുന്നതായും യാത്രക്കാര്‍ പറയുന്നു. ഈ പാലത്തില്‍ കൂടിയാണ് അയല്‍ സംസ്ഥാനത്തേക്കുള്ള ഭാരം കയറ്റിയ ചരക്ക് വാഹനങ്ങളുള്‍പ്പെടെയുള്ളവ കടന്നുപോകുന്നത്. വെള്ളം നിറഞ്ഞ് നില്ക്കുന്ന കുഴിയില്‍ നിരവധി തവണ ഇരുചക്രവാഹനങ്ങള്‍ വീണിട്ടുണ്ട്. ഏറെ അപകടം നിറഞ്ഞതും ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്നതുമായ ഈ പാലം കരിങ്കല്‍ സ്പാനുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
1940 തുകളില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച മറ്റുപാലങ്ങളായ ഒടയംചാല്‍, ചുള്ളിക്കര, മുണ്ടോട്ട്, കളളാര്‍ പാലങ്ങള്‍ പൊളിച്ചുനീക്കി പുതിയ പാലം വിവിധ ഘട്ടങ്ങളിലായി പുനര്‍നിര്‍മ്മിച്ചിരുന്നു. പൈനിക്കര പാലം മാത്രമാണ് പുതുക്കി പണിയുവാനുളളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സുരേഷ് ബാബു സ്ഥലം സന്ദര്‍ശിച്ചു. നിലവിലുള്ള പാലം പൊളിച്ചുനീക്കാതെ സമാന്തര പാലം നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വളവും കയറ്റവും നികത്തിയാണ് പുതിയ പാലത്തിന്റെ രൂപരേഖ. ഇതിനായി സ്ഥലമേറ്റെടുക്കാന്‍ ഉടമകളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. പകരം സ്ഥലം ഉടമകള്‍ക്ക് നല്‍കുന്നതിന് സംബന്ധിച്ച് റവന്യു മന്ത്രിയുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ പൈനിക്കര പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്നദ്ധ സംഘടനകള്‍ പ്രക്ഷോഭവും നിവേദനങ്ങളും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: