അങ്ങാടിപ്പുറം: തിരുവനന്തപുരത്തു നിന്നും 7.55ന് അങ്ങാടിപ്പുറത്ത് എത്തേണ്ട രാജ്യറാണി എക്സ്പ്രസ്സ് കുലുക്കല്ലൂരിനും അങ്ങാടിപ്പുറത്തിനും ഇടയില്‍ എന്ജിന് തകരാര്‍ മൂലം കുടുങ്ങിയത് യാത്രക്കാരെ വലച്ചു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും മറ്റൊരു എന്ജിന് വന്ന ശേഷമാണ് ട്രെയിന്‍ ഓടിയത്. ഇതുമൂലം ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാതയിലോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകിയോടി. രാവിലെ 9.50ന് അങ്ങാടിപ്പുറത്ത് വരേണ്ട ട്രെയിന്‍ 11.30 ഓടെയാണ് എത്തിയത്. 12.20ന് എത്തേണ്ട മറ്റൊരു ട്രെയിന്‍ വന്നത് 1.40നും. ട്രെയിനുകള്‍ വൈകിയതോടെ സ്റ്റേഷനില്‍ കാത്തുനിന്ന പലര്‍ക്കും ബസുകളെ ആശ്രയിക്കേണ്ടിവന്നു. സാധാരണ ദിവസങ്ങളില്‍ ട്രെയിനെത്തുന്ന സമയമാകുന്നതോടെ യാത്രികരുടെ വന്‍ തിരക്കാണ് സ്റ്റേഷനില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ട്രയിനുകള്‍ വൈകി ഓടുകയാണെന്ന വിവരം ലഭിച്ചതോടെ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: