കോഴിക്കോട്: കോര്‍പ്പറേഷന്‍ 69-ാം ഡിവിഷന്‍ കൗണ്‍സിലര്‍ നവ്യാ ഹരിദാസിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ബിഡിജെഎസ് നോര്‍ത്ത്മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്നതിനുമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനപിന്തുണയോടെ തുടങ്ങിയ ഓഫീസിന് നേരെയുള്ള ഈ അക്രമം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുളള വെല്ലുവിളിയാണെന്നും യോഗം ആരോപിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ബിഡിജെഎസ് ജില്ലാസെക്രട്ടറി ഷാജു ചമ്മിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ഹരികൃഷ്ണന്‍, സി.ജി. ജോസ്, പി.ഷിനോജ്, എം. ബൈജുനാഥ്, ആഷിഖ് വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.
















