തൃശൂര്‍ : സഹകാര്‍ ഭാരതി നാലാം സംസ്ഥാന സമ്മേളനസ്വാഗതസംഘം രൂപീകരണയോഗം 13ന് വൈകീട്ട് ഹോട്ടല്‍ വൃന്ദാവന്‍ പാലസില്‍ നടക്കും. നവംബര്‍ 12,13 തീയതികളില്‍ തൃശൂരില്‍വെച്ചാണ് സംസ്ഥാന സമ്മേളനം. സംസ്ഥാന പ്രസിഡണ്ട്എന്‍.സദാനന്ദന് അദ്ധ്യക്ഷത വഹിക്കും.ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സഹകാര്‍ ഭാരതി ക്ഷേത്രീയ സംഘടനാ സെക്രട്ടറി യു.കൈലാസമണി ലോഗോ പ്രകാശനവും ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന് വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിക്കും. സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ.കരുണാകരന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: