തൃശൂര്‍: ഓണക്കാലത്ത് വര്‍ദ്ധിക്കാന്‍ ഇടയുളള സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്തും വ്യാജമദ്യ നിര്‍മ്മാണം, വിതരണം എന്നിവയും തടയുന്നതിന് ജില്ലയില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അനധികൃതമായി സ്പിരിറ്റ് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത വിവരം ജില്ലാ തലത്തിലും താലൂക്ക് തലത്തിലും തുറന്നിട്ടുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക കണ്ട്രോള് റൂമുകളില്‍ അറിയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കുകയും അവരെ സംബന്ധിച്ചുളള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളിന്മേല് അനേ്വഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് പ്രതേ്യക സ്ട്രൈക്കിങ്ങ് ഫോഴ്സുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്അഭ്യര്ത്ഥിച്ചു. ജില്ലയിലെ കണ്ട്രോള് റൂം നമ്പറുകള്‍ ചുവടെ. ജില്ലാ കണ്‍്രേടാള്‍ റൂം – 0487 2361237, താലൂക്ക് തല കണ്ട്രോള് റൂമുകളുടെ നമ്പറുകള്‍, തൃശൂര്‍ – 0487 2327020, 9400069583, ഇരിങ്ങാലക്കുട – 0480 2832800, 9400069589, വടക്കാഞ്ചേരി – 04884 232407, 9400069585, വാടാനപ്പിളളി – 0487 2290005, 9400069587, കൊടുങ്ങല്ലൂര്‍ – 0480 28093390, 9400069591, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസ്, തൃശൂര്‍ – 0487 2362002, 9400069582, എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ചെക്ക്പോസ്റ്റ്, വെറ്റിലപ്പാറ – 0480 2769011, 9400069606, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ – 9447178060, അസി. എക്സൈസ് കമ്മീഷണര്‍ – 9496002868, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് – 9400069598, 9744547685
പ്രതികരിക്കാൻ ഇവിടെ എഴുതുക: