ചാലക്കുടി: മേലൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനധികൃത പണപിരിവ് സംസ്ഥാന ബാല അവകാശ കമ്മീഷന് നടപടിക്ക് ശുപാര്‍ശ ചെയ്തു.
സംസ്ഥാന വിദ്യാഭ്യസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പിരിച്ചെടുത്ത 2,22,182 ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്കുവാനും ഉത്തരവിട്ടു. 45 ദിവസത്തിനകം നടപ്പിലാക്കി റിപ്പോര്‍ട്ട് കൈമാറാനാണ് സംസ്ഥാന ബാലാവാകാശ കമ്മീഷന്റെ നിര്‍ദ്ദേശം. 2014ല്‍ അന്നത്തെ പിടിഎ പ്രസിഡടണ്ട് പി.കെ.ദിലീപും അംഗങ്ങളും ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ പിടിഎ ഫണ്ട് എന്ന പേരില്‍ അനധികൃതമായി പണയപ്പിരിവ് നടത്തിയെന്നും ചിലവഴിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഹൈസ്ക്കൂള് പ്രധാന അധ്യാപികയുടേയും,ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പിലിന്റെ പേരിലും നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.
അനധികൃതമായി പിരിച്ചെടുത്ത തുക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്കുവാനും ഉത്തരവിറക്കിയിരുന്നു.എന്നാല്‍ ഉത്തരവ് നടപ്പാക്കുവാന്‍ തയ്യാറാകാതിരിക്കുകയും, തുടര്‍ന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: