കൊടുങ്ങല്ലൂര്‍: വാര്‍ഡ് കൗണ്‍സിലര്‍മാരെ ഒഴിവാക്കി ഏകാധിപത്യപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന നഗരസഭാചെയര്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.
നഗരസഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട വാര്‍ഡുകളിലാണ് ചെയര്മാന് തന്നിഷ്ടം കാണിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മാസങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങളില്‍ അവരറിയാതെ നടപടി സ്വീകരിച്ചെന്നുവരുത്തുന്ന ചെയര്മാന് വലിയ ആളാകാന്‍ നടത്തുന്ന നീക്കങ്ങള്‍ തുടരുന്നതിലാണ് പ്രതിഷേധം.
കഴിഞ്ഞ കൗണ്‍സിലിലെ ഇടതുഭരണക്കാര്‍ കുടിയൊഴിപ്പിച്ച കാവില്‍ക്കടവ് ലാന്റിങ്ങ് പ്ലേസിലെ പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലറായ ബിജെപി അംഗം രേഖ സല്പ്രകാശിനെ ചെയര്മാന് വിളിച്ചില്ല. ഇവിടുത്തെ പാവപ്പെട്ടവരുടെ പുനരധിവാസത്തിനായി കൗണ്‍സിലര്‍ മാസങ്ങളായി ശ്രമിച്ചുവരികയാണ്.
അപ്പോഴൊന്നും യാതൊന്നും ചെയ്യാതിരുന്ന ചെയര്മാന് ഇപ്പോള്‍ ധിക്കാരവും ഏകാധിപത്യവും നിറഞ്ഞ നിലപാട് സ്വീകരിക്കുന്നതില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രതിഷേധിച്ചു.
പ്രതിപക്ഷനേതാവ് വി.ജി.ഉണ്ണികൃഷ്ണന്, ഒ.എന്‍.ജയദേവന്, രേഖ സല്‍പ്രകാശ് സംസാരിച്ചു. ചെയര്മാന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കുടിയൊഴിക്കപ്പെട്ടവരില്‍ ഒരാളായ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് മായ സജീവന് പങ്കെടുത്തിരുന്നു. പുനരധിവാസം സംബന്ധിച്ച് ചര്ച്ചക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തിയവരോട് ചെയര്മാന് വിപിന്‍ചന്ദ്രന്‍ ധിക്കാരപരമായി പെരുമാറിയതില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം കെ.ആര്.വിദ്യാസാഗര്‍, എല്‍.കെ.മനോജ്, കെ.എ.സുനില്‍കുമാര്‍, ഇറ്റിത്തറ സന്തോഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: