തൃശൂര്‍: 12ന് നടക്കുന്ന പ്രബുദ്ധകേരളം ശതവാര്ഷികസമാപനസമ്മേളനത്തിനും 13 മുതല്‍ 15 വരെ നടക്കുന്ന ശ്രീരാമകൃഷ്ണഭക്തസമ്മേളനത്തിനും ആതിഥ്യമരുളാന്‍ പുറനാട്ടുകര ഒരുങ്ങി. 12ന് വൈകീട്ട് 4.30ന് പ്രബുദ്ധകേരളം സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. പുറനാട്ടുകര ശ്രീരാമകൃഷ്ണ- ശ്രീശാരദ വിദ്യാലയങ്ങളാണ് സമ്മേളന വേദി. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
ശ്രീരാമകൃഷ്ണ മഠം ആഗോള ട്രസ്റ്റിഅംഗവും ചെന്നൈ മഠം പ്രസിഡന്റുമായ സ്വാമി ഗൗതമാനന്ദ അദ്ധ്യക്ഷത വഹിക്കും. ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ മുഖ്യാതിഥിയാകും. 100 വര്‍ഷത്തെ പ്രബുദ്ധ കേരളം പതിപ്പിന്റെ ഡിവിഡി പ്രകാശനം അഡ്വ. സി.കെ.മേനോന് നിര്‍വ്വഹിക്കും. മധു ബാലകൃഷ്ണന്റെ ഭക്തി ഗാനാഞ്ജലി വൈകീട്ട് 7 മണിക്ക് നടക്കും.13ന് രാവിലെ 9 മണിക്ക് ഭക്തസമ്മേളനം സ്വാമി ഗോലോകാനന്ദയുടെ അദ്ധ്യക്ഷതയില്‍ സ്വാമി ഗൗതാമാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി വാമദേവാനന്ദ പ്രസിഡന്റ് പാല രാമകൃഷ്ണമഠം സ്വാമി മോക്ഷവൃതാനന്ദ (തിരുവനന്തപുരം ആശ്രമം) സ്വാമി ഭദ്രേശാനന്ദ (വൈറ്റില ആശ്രമം) സ്വാമി സദ്ഭവാനന്ദ (തൃശൂര്‍ പുറനാട്ടുകര മഠം) ടി.എസ്.പട്ടാഭിരാമന്,(ആഘോഷ സമിതി ചെയര്മാന്) സി.എന്‍ ബാലകൃഷ്ണന്, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്, വി.ഒ.ചുമ്മാര്‍ (പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ പ്രസംഗിക്കും.
15ന് രാവിലെ കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ മിഷന് വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ സമാപന സന്ദേശം നല്‍കും. ഡോ.ടി.എ സുന്ദര്മേനോന് മുഖ്യാതിഥിയാകും. യതിപൂജയില്‍ നൂറോളം സന്യാസി സന്യാസിനിമാര്‍ പങ്കെടുക്കും. ‘ശ്രീരാമകൃഷ്ണ സേവ പുരസ്കാരം’ മനോജ് മനയിലിന് സ്വാമി അഭിമാനന്ദ സമര്‍പ്പിക്കും. അഡ്വ.കെ.കിട്ടുനായര്‍, എന്‍. ഹരീന്ദ്രന്‍, പി.കെ.നാണു, കെ.വിനോദ്, പി.ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: