യുവമോര്‍ച്ച സംഘടിപ്പിച്ച ദേശരക്ഷാജ്വാല ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: കേരളത്തില്‍ ഭീകരവാദം വളര്‍ത്തിയതില്‍ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ക്ക് വലിയ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത രീതിയില്‍ മതന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംഘപരിവാറിനെതിരായ നുണ പ്രചരണം നടത്തുകയാണ് ഈ രാഷ്ട്രീയകക്ഷികള്‍. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തീവ്രവാദത്തിലേക്ക് തിരിയാന്‍ ഈ നുണപ്രചരണം കാരണമായെന്നും സുരേന്ദ്രന് പറഞ്ഞു.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നടത്തുന്ന ഇത്തരം നുണപ്രചരണങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ ഭീകരപ്രവര്‍ത്തനം എല്ലാ അതിരുകളും കടന്നിരിക്കുന്നു. രാജ്യത്ത് ഭീകര പ്രവര്‍ത്തന ശൃംഖല ഏറ്റവും ശക്തമായ സംസ്ഥാനം കേരളമാണെന്നും സുരേന്ദ്രന് പറഞ്ഞു. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ല. കേസുകളുടെ ഉറവിടങ്ങളില്‍ അന്വേഷണം വഴിമുട്ടുകയാണ്. പോലീസിന് ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍പോലും സ്വാതന്ത്ര്യമില്ല. പാകിസ്ഥാനേക്കാള്‍ ഭീകരമാണ് കേരളത്തിലെ പലകേന്ദ്രങ്ങളിലേയും അവസ്ഥ. സുരേന്ദ്രന് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാകമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച ദേശരക്ഷാജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ‘ഭീകരവാദികള്‍ ഇന്ത്യവിടുക അവരെ പിന്തുണക്കുന്നവരും’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിനുപേര്‍ ദേശരക്ഷാജ്വാല തെളിയിച്ചു.
യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ദേശീയ കൗണ്‍സില്‍ അംഗം പി.എസ്.ശ്രീരാമന്, ജില്ലാവൈസ് പ്രസിഡണ്ടുമാരായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, പി.പി.ജോര്‍ജ്ജ്, സെക്രട്ടറി ഉല്ലാസ് ബാബു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷൈന്‍ നെടിയിരിപ്പില്‍, ബാബു വല്ലച്ചിറ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അനൂപ് വേണാട്, രാംലാല്‍, പി.വി.പ്രജിത്, ജില്ലാസെക്രട്ടറിമാരായ പി.പി.സജിത്ത്, കെ.പി.വിഷ്ണു,രാധിക ദ്വാരകദാസ്, കെ.എസ്.സുബിന്, പി.ജെ.ജെബിന്, ട്രഷറര്‍ എന്‍.എച്ച്.പ്രനീഷ്, കോര്പ്പറേഷന് കൗണ്‍സിലര്‍ ഐ.ലളിതാംബിക, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: