പത്തനംതിട്ട: ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരുസര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ലെന്ന് എന്‍ജിഒസംഘ് സംസ്ഥാനവൈസ്പ്രസിഡന്റ് എം.കെ.അരവിന്ദന് പറഞ്ഞു. കേരളാ എന്‍ജിഒ സംഘ് പത്തനംതിട്ട ജില്ലാവാര്ഷികസമ്മേളനകാര്യങ്ങള് വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി സേവനം അനുഷ്ഠിക്കുന്നവരാണ് ജീവനക്കാര്‍. എന്നാല്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാവിധമാനദണ്ഡങ്ങളും അട്ടിമറിച്ചുകൊണ്ട് ജീവനക്കാരെ രാഷ്ട്രീയപ്രേരിതമായി തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു.ഇത് ഒരുവിഭാഗം ജീവനക്കാരെ നിഷ്ക്രിയരാക്കും. സര്‍ക്കാരിന്റെ ഈ നടപടി ജനക്ഷേമകരമായ സിവില്‍സര്‍വ്വീസ് എന്ന ആശയത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ എന്‍ജിഒ സംഘ് പത്തനംതിട്ട ജില്ലാവാര്‍ഷികസമ്മേളനം 11,12 തീയ്യതികളില്‍ നടക്കും. 11ന് ഉച്ചയ്ക്ക് 3ന് ബിഎംഎസ് ഹാളില്‍ ജില്ലാകൗണ്‍സില്‍ നടക്കും. 12ന് രാവിലെ10ന് അബാന്‍ ആഡിറ്റോറിയത്തില്എന്ജിഒസംഘ് സംസ്ഥാനജോ.സെക്രട്ടറി എം.ആര്.അജിത്ത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബിഎംഎസ് ജില്ലാ പ്രസിഡന്റ്എ.എസ്. രഘുനാഥ്, ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍കുളനട, ആര്‍എസ്എസ് ജില്ലാവ്യവസ്ഥാപ്രമുഖ് ആര്.മോഹനന്, കെജിഒസംഘ് ജില്ലാകണ്‍വീനര്‍ ആര്.ബാഹുലേയന്,എന്റ്റിയു ജില്ലാ സെക്രട്ടറി എസ്.ബിനു, പെന്‍ഷനേഴ്സ് സംഘ് ജില്ലാസെക്രട്ടറി എ.രവീന്ദ്രന് നായര്‍, പിസിഇഎസ് ജില്ലാ കണ്‍വീനര്‍ കെ.മനേഹരന്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി പി.ബിനീഷ്, കേരള വൈദ്യുത് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി വി.ആര്.അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സെക്രട്ടറി എസ്.രാജേഷ്വാര്ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പി.എസ്.രഞ്ജിത്ത് വരവ്ചെലവ് കണക്കും അവതരിപ്പിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സാംസ്ക്കാരികസമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി.സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.3ന് നടക്കുന്ന സംഘടനാചര്‍ച്ച സംസ്ഥാനട്രഷറര്‍ സി.സുരേഷ് കുമാര്‍ നയിക്കും.വൈകിട്ട് 4.30ന് സമാപനസമ്മേളനം.
പത്രസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് സി.സുരേഷ്കുമാര്‍, സെക്രട്ടറി എസ്.രാജേഷ്, ട്രഷറര്‍ പി.എസ്.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: