കമ്പളക്കാട് : കമ്പളക്കാട് മില്ലുമുക്കില്‍ വീട് കുത്തിപൊളിച്ച് മോഷണം നടത്തിയ കേസിലെ മൂന്ന് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. മോഷണം പോയ 23 പവന് അഭരണത്തില്‍ എട്ട് പവന് പ്രതികളില്‍ നിന്നും പിടികൂടി. രണ്ടാഴ്ച മുമ്പാണ് തിരൂരങ്ങാടിയില്‍ വെച്ച് തൊട്ടില്‍പ്പാലം സ്വദേശി ഷിജു (43), കാസര്‍കോഡ് സ്വദേശി അഹമ്മദ് ഇജാസ് (23), കണ്ണൂര്‍ തില്ലേങ്കരി സ്വദേശി ഭാസ്ക്കരന്‍ (41) എന്നിവരെ തിരൂരങ്ങാടി പൊലിസിന്റെ സഹായത്തോടെ കമ്പളക്കാട് പൊലിസ് പടികൂടിയത്. തീരുരങ്ങാടി സ്റ്റേഷന് പരിധിയിലെ കേസിലും ഉള്‍പ്പട്ടെ ഇവരെ തിങ്കളാഴ്ചയാണ് കമ്പളക്കാട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മൂന്നുപേര്‍ കൂടി മോഷണതില് ഉള്‍പ്പെട്ടതായി തെളിഞ്ഞു. കമ്പളക്കാട്ടെ മോഷണകേസിലെ പ്രധാന ആസൂത്രകനായ വയനാട് ചെറുകാട്ടുര്‍ സ്വദേശി, റഷീദ് (24), കാസര്‍കോഡ് സ്വദേശി ഷഫീഖ് (19), പാലക്കാട് സ്വദേശി മുഹമ്മദ് ഷെറിന്(19) എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ മറ്റ് മോഷണകേസില്‍ കാസര്‍കോഡ് ജയിലിലാണ്.
ജൂണില്‍ മില്ലുമുക്കിലെ കേശവന്റെ വീട്ടിലാണ് മോഷണം നടന്നത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേശവനും കുടുംബാംഗങ്ങളും രണ്ടുദിവസം വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം വീട് കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു. എട്ടിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവരില്‍ ചിലര്‍ തീരുരങ്ങാടിയില് സംശയാസ്പദമായ സാഹചര്യത്തില്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: