ചീക്കല്ലൂര്‍ : രാമായണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ ഉറങ്ങുന്ന ഭൂമിയായ പുല്‍പ്പള്ളിയില്‍ അന്താരാഷ്ട്ര രാമായണ സാംസ്കാരികകേന്ദ്രം തുടങ്ങാന്‍ ഹൈന്ദവസംഘടനകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് യോഗക്ഷേമസഭ ചീക്കല്ലര് ഉപസഭ. പുല്ലുകൊണ്ടുള്ള പള്ളി പുല്പ്പള്ളിയായും, വാല്മികിയുടെ ആശ്രമം, സീതാ-ലവകുശ ക്ഷേത്രം, ജടയറ്റ കാവ്, മുനിപ്പാറ തുടങ്ങി രാമായണവുമായി ഒരുപാട് ബന്ധപ്പെട്ടു കിടക്കുന്ന ഐതീഹ്യങ്ങളുള്ള പുല്‍പ്പള്ളിയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള രാമായണ സാംസ്കാരിക കേന്ദ്രം ഉയര്‍ന്നുവരേണ്ടത് ആവശ്യമാണ്. ഇത് നമ്മുടെ പൈതൃകങ്ങളെയും ഇതിഹാസങ്ങളിലെ പ്രധാനസ്ഥലങ്ങളുടെ സംരക്ഷണത്തിന് ഏറെ ഉപയുക്തമാകുമെന്നും ഉപസഭ അഭിപ്രായപ്പെട്ടു. ചീക്കല്ലൂരില്‍ നടന്ന രാമായണ ദിനാചരണം യോഗക്ഷേമസഭ ജില്ലാസെക്രട്ടറി മരങ്ങാട് കേശവന് ഉദ്ഘാടനം ചെയ്തു. ചീക്കല്ലൂര്‍ ഉപസഭാ പ്രസിഡണ്ട് മാങ്കുളം നാരായണന് അധ്യക്ഷത വഹിച്ചു. കേന്ദ്ര നിര്വ്വാഹകസമിതയംഗം ഈശ്വരന് മാടമന മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങില്‍ രാമാ യണമത്സരങ്ങളില് വിജയികളായവര്‍ക്ക് സമ്മാനവിതരണവും നടന്നു. ഉപസഭാ സെക്രട്ടറി എം.രാജേന്ദ്രന്, ഹരിനാരായണന് മാങ്കുളം, മാടമന വേണുഗോപാലന്‍, മുരളി മാടമന, തങ്കമണി, ശ്രീശൈല, ബിന്ദു, സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: