പൂമാല: പെന്തക്കോസ്ത് വിഭാഗങ്ങള്‍ പൂമാലയിലെ വനവാസി സെറ്റില്‍മെന്റില്‍ എത്തി മതപരിവര്‍ത്തനത്തിന് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമായി. രണ്ട് ദിവസം മുന്‍പാണ് പെന്തക്കോസ്ത് വിഭാഗം പൂമാലയില്‍ എത്തി സുവിശേഷ പ്രവര്‍ത്തനത്തിന്റെ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചത്. ഇത് വനവാസികള്‍ ചോദ്യം ചെയ്തതോടെ വനവാസികള്‍ക്കെതിരെ പെന്തക്കോസ്തുകാര്‍ കള്ളക്കേസ് നല്‍കി. കാഞ്ഞാര്‍ എസ്.ഐ, സി.ഐ എന്നിവര്‍ സംഘര്‍ഷത്തിന് ശ്രമിച്ചവര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സിഎസ്ഡിഎസ് പ്രവര്‍ത്തകരും പെന്തക്കോസ്തുകാര്‍ക്ക് അനുകൂലമായ നിലപാടുമായി ഇന്നലെ വൈകിട്ട് പൂമാല ടൗണില്‍ എത്തി. അനുമതിയില്ലാതെ പോതുയോഗം സംഘപിപ്പിച്ചിട്ടും പോലീസ് നടപടി കൈക്കൊണ്ടിട്ടില്ല. വനവാസികളും സംഘടിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. വനവാസികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താനെത്തിയവര്‍ക്ക് ഒത്താശചെയ്ത പോലീസ് നടപടിയില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. വനവാസികളെ കള്ളക്കേസില്‍ കുടുക്കിയ നടപടി ചോദ്യം ചെയ്ത ഹിന്ദുഐക്യവേദി നേതാവ് അശോകന്‍ വെള്ളിയാമറ്റത്തെ സി.ഐ ആക്ഷേപിച്ചതും വിവാദമായി. ഒരു വര്‍ഷം മുന്‍പ് വനവാസികുടികളില്‍ എത്തിയ മതപരിവര്‍ത്തക സംഘത്തെ ഹിന്ദുഐക്യവേദിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഭരണം മാറിയപ്പോള്‍ ചാര്‍ജ്ജെടുത്തിരിക്കുന്ന ഇടത് അനുകൂല പോലീസ് ഉദ്യോഗസ്ഥരാണ് ഏകപക്ഷീയമായ നിലപാടെടുത്ത് കലാപത്തിന് വഴിമരുന്നിടുന്നത്. വനവാസികളെ ദ്രോഹിക്കുന്ന പോലീസ് നടപടിയില്‍ ഹിന്ദുഐക്യവേദി അപലപിച്ചു.
















