Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ചിന്നക്കനാലിലും പള്ളനാട്ടും ലക്ഷങ്ങള്‍ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:12 pm IST
in Idukki

ഇടുക്കി: സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ മറവില്‍ ചിന്നക്കനാല്‍ ദിഡീര്‍ കോളനിയിലും മറയൂര്‍ പള്ളനാട്ടും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപകമായ അഴിമതി നടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ല പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി. ദിഡീര്‍ കോളനിയില്‍ 19 വനവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവരുടെ വീട് നവീകരണം,റോഡ്, കലുങ്ക്, കമ്മ്യൂണിറ്റി സെന്റര്‍  എന്നിവ നിര്‍മ്മിക്കുക എന്നിങ്ങനെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയാണ് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. കേവലം 60  ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം മാത്രമാണ് ഇവിടെ നടന്നിരിക്കുന്നത്. 90 ലക്ഷം രൂപയുടെ ബില്ലാണ് കരാറുകാരന്‍ മാറിയെടുത്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥന്‍മാരും കരാറുകാരനും ചേര്‍ന്ന് 30  ലക്ഷത്തോളം രൂപയാണ് വെട്ടിച്ചെടുത്തിരിക്കുന്നത്.  മറയൂര്‍ പള്ളനാട്ടും ഇതേ തരത്തിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മറവില്‍ 35 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. രണ്ടിടങ്ങളിലും കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചതി, വഞ്ചന, എസ്.സി, എസ്.റ്റി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദിഡീര്‍ കോളനി തട്ടിപ്പിനെതിരെ ശാന്തന്‍പാറ പോലീസാണ് കേസെടുക്കുന്നത്. പള്ളനാട്ടെ തട്ടിപ്പില്‍ മറയൂര്‍ പോലീസാണ് കേസെടുക്കുന്നത്. ഈ രണ്ട് തട്ടിപ്പിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടില്ല. കേസ് വിജിലന്‍സിന് വിടാതെ കോണ്‍ട്രാക്ടര്‍മാരെ പ്രതി ചേര്‍ത്ത് അന്വേഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസ് വിജിലന്‍സിന് വിടാനാണ് ലോക്കല്‍ പോലീസ് ശ്രമിക്കുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേണം തുടരുകയാണ്. വണ്ണപ്പുറം ഊറ്റുകണ്ണി കുടിയിലാണ് ഇത്തരത്തിലുള്ള ആദ്യ തട്ടിപ്പ് കണ്ടെത്തിയത്. മുണ്ടിയെരുമ സ്വദേശി മൈക്കിള്‍ ഇവിടെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. കാളിയാര്‍ പോലീസ് എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തെങ്കിലും കരാറുകാരനെ ഇതുവരെ പിടികൂടിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.