കുമളി: ലഹരി ഉപയോഗത്തിന്റെ ദോഷ വശങ്ങളെക്കുറിച്ച് യാത്രികരെ ബോധവാന്മാരാക്കാന്‍ കുട്ടിപ്പോലീസ് റോഡിലിറങ്ങി . അമരാവതി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ടീമിലെ വിദ്യാര്‍ത്ഥികളാണ് കുമളിയില്‍ രാവിലെ പത്തു മണിയോടെ ലഹരിക്കെതിരെ സന്ദേശവുമായി എത്തിയത്. മദ്യത്തിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ തീവ്രത പൊതു ജനത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വച്ചത്. അതോടൊപ്പം വാഹന യാത്ര വേളയില്‍ തീര്‍ച്ചയായും പാലിക്കേണ്ട ഗതാഗത നിയമങ്ങളെ പറ്റിയും അറിവ് നല്‍കി . യാത്രക്കാരുടെ സമീപത്തെത്തി അല്‍പ സമയം കൊണ്ട് ലഹരി ഒരു സാമൂഹ്യ വിപത്താണെന്നു ബോധ്യപ്പെടുത്തി കൈയില്‍ കരുതിയ നോട്ടീസും നല്‍കിയാണ് യാത്രക്കാരെ അയച്ചത്. കുമളി എസ് ഐ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിദ്യാര്‍ത്ഥികളോടൊപ്പമുണ്ടായിരുന്നു.
















