സെൽഫോൺ വികിരണം ഏൽക്കൽ കുറയ്‌ക്കാനുള്ള വഴികൾ
നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുന്നു സെൽഫോണുകൾ. ഇതിന്റെ അമിത ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം സെൽഫോൺ ഉപയോഗിക്കുന്നവർക്ക് തലച്ചോറിലും വായിലും മുഴകൾ ഉണ്ടാകാനുള്ള സാധ്യതയും കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനാണ് ഇവിടെ വില്ലനാകുന്നത്. റേഡിയേഷൻ നിന്ന് രക്ഷ നേടാനും ചില വഴികളുണ്ട്.
1.വികിരണം കുറഞ്ഞ ഫോൺ വാങ്ങുക
നിങ്ങളുടെ ഫോണിലെ ഇഡബ്ല്യുജി വാങ്ങുന്നവർക്കുള്ള വഴികാട്ടി കാണുക. ( ഫോണിന്റെ മോഡൽ നമ്പർ ബാറ്ററിക്കു കീഴിൽ അച്ചടിച്ചിട്ടുണ്ടാകും.)ഏറ്റവും കുറഞ്ഞ അളവിൽ റേഡിയേഷൻ പ്രസരിപ്പിക്കുന്നതും ആവശ്യത്തിനിണങ്ങിയതുമായ ഫോൺ തിരഞ്ഞെടുക്കുക.
2. ഹെഡ്‌സെറ്റോ സ്പീക്കറോ ഉപയോഗിക്കുക
ഫോണിലൂടെ നേരിട്ട് സംസാരിക്കുന്നതിനേക്കാൾ കുറച്ച് റേഡിയേഷനെ ഹെഡ്‌സെറ്റിലൂടെ സംസാരിക്കുമ്പോൾ അനുഭവപ്പെടുന്നുള്ളു. വയർ ഉള്ളതോ വയർ ഇല്ലാത്തതോ ആയ ഹെഡ്‌സെറ്റ് (ഇതിൽ ഏതാണ് സുരക്ഷിതമെന്നതിൽ വിദഗ്ധർക്ക് വിരുദ്ധ അഭിപ്രായം ഉണ്ട്) തിരഞ്ഞെടുക്കുക. ചില വയർലെസ് ഹെഡ്‌സെറ്റുകൾ തുടർച്ചയായി കുറഞ്ഞ അളവിൽ വികിരണം പ്രസരിപ്പിക്കും. അതിനാൽ സംസാരിക്കാത്ത സമയങ്ങളിൽ അവ കാതിൽ വയ്‌ക്കരുത്. സ്പീക്കർ മോഡിൽ ഫോൺ ഉപയോഗിക്കുന്നതും തലയ്‌ക്ക് വികിരണം ഏൽക്കുന്നത് കുറയ്‌ക്കും.
3. ശരീരത്തോട് ചേർത്തുവയ്‌ക്കാതെ ഫോൺ മാറ്റി സൂക്ഷിക്കുക
സംസാരിക്കുമ്പോൾ ഫോൺ തലയുടെ ഭാഗത്തു നിന്ന് മാറ്റി സൂക്ഷിക്കുക. ഫോൺ തലഭാഗത്ത് വച്ച് ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ലോലമായ ശരീര കോശങ്ങൾക്ക് റേഡിയേഷൻ അപകടം വരുത്തിവയ്‌ക്കും.
4. സംസാരിക്കുന്നതിനേക്കാൾ നല്ലത് സന്ദേശം അയക്കൽ
സന്ദേശം അയക്കുമ്പോൾ കുറച്ച് ഊർജമേ (കുറഞ്ഞ വികിരണം) പ്രസരിക്കപ്പെടുന്നുള്ളു. അതിനാൽ സംസാരിക്കുന്നതിനേക്കാൾ സന്ദേശം അയക്കുന്നത് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് സംരക്ഷിക്കും.
5 സിഗ്നൽ മോശമാണോ? ഫോൺ ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ഫോണിൽ വളരെ കുറച്ച് സിഗ്‌നൽ ബാറുകളേ ഉള്ളൂവെങ്കിൽ ടവറിൽ നിന്ന് സിഗ്‌നൽ ലഭിക്കാൻ അത് കൂടുതൽ റേഡിയേഷൻ പ്രസരിപ്പിക്കും. ഫോണിൽ ശക്തമായ സിഗ്‌നലുകൾ ഉള്ളപ്പോൾ മാത്രം വിളിക്കുകയും ഫോൺ കോളുകൾ സ്വീകരിക്കുകയും ചെയ്യുക.
6. കുട്ടികളിൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക
മുതിർന്നവരേക്കാൾ കുട്ടികളെയാണ് സെൽഫോണിന്റെ ഉപയോഗം ദോഷകരമായി ബാധിക്കുക. അടിയന്തിരഘട്ടങ്ങളിൽ ഒഴികെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കുട്ടികളിൽ പഠന വൈകല്യങ്ങൾക്കും ഫോണിന്റെ അമിത ഉപയോഗം വഴിതെളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: