പട്ടാമ്പി: ട്രാന്സ്ജെന്റര് സമൂഹം, സ്വത്വം, സ്വാതന്ത്ര്യം, ലിംഗനീതി എന്ന വിഷയത്തെ അധികരിച്ച് പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച ജീവിക്കാനുള്ള അവകാശങ്ങള്‍ തുറന്ന സംവാദം ശ്രദ്ധേയമായി. ട്രാന്സ്ജെന്റര് സമൂഹത്തെ പ്രതിനിധീകരിച്ച് ഫൈസല്‍, വിജി, റിയ, ചിഞ്ചു, കലാലയങ്ങള്‍ ലിംഗനീതിക്കായി പോരാടിയ ദിനു പങ്കെടുത്തു. ട്രാന്സ്ജെന്റര് എന്നതൊരു ശാരീരികാവസ്ഥയല്ല, മാനസികാവസ്ഥയാണ്, പൊതുസമൂഹത്തിന്റെ ഔദാര്യമല്ല, തങ്ങള്‍ ആഗ്രഹിക്കുന്നവിധം സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് പൊതുജീവിതം നയിക്കാനുള്ള അവകാശമാണ് വേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഫൈസല്‍ പറഞ്ഞു. ട്രാന്സ്ജെന്റര് സമൂഹവുമായി ബന്ധപ്പെട്ടുന്ന സുപ്രീം കോടതി വിധി യാതൊരു പഴുതുകളുമില്ലാതെ പാലിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ട്രാന്‍സ്ജെന്ററുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ടിജി കമ്മീഷന് രൂപീകരിക്കണമെന്നും ട്രാന്‍സ്ജെന്ററുകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെട്ട സദസ്സ് സജീവമായിരുന്നു. പ്രിന്‍സിപ്പാള്‍ പ്രഫ. പി എന്‍ അനിതാകുമാരി സംവാദത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പി ഗീത മോഡറേറ്ററായിരുന്നു. മലയാള വിഭാഗം മേധാവി എച്ച് കെ സന്തോഷ്, അധ്യാപകന് എം ആര് അനില്‍കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: