വാളയാര്‍: വാളയാറിലെ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റിലെ ഉദ്യോഗസ്ഥര്‍ക്ക് മൂന്നരപ്പതിറ്റാണ്ടോളം വഴികാട്ടിയായ കടുക്ക മൂപ്പന് ഇനി ഓര്മ്മകളില്മാത്രം. വാളയാറിലെ മലബാര്‍ സിമന്റ്സിന്റെ ചുണ്ണാമ്പുകല്ല് ഖനിയായ പണ്ടാരത്തുമലയിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് വഴികാട്ടിയ നടുപ്പതി ഊരിലെ കടുക്ക മൂപ്പന് 106-ാം വയസ്സില്‍ നിര്യാതനായി. 1975 ല്‍ പണ്ടാരത്തുമലയില്‍ നിന്ന് അനധികൃതമായി ചുണ്ണാമ്പുകല്ല് കോയമ്പത്തൂരിനടുത്ത മധുക്കരയിലെ സിമന്റ് ഫക്ടറിയിലേക്ക് കടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഈ കടത്ത് തടയണമെന്നും വാളയാറില്‍ പൊതുമേഖയില്‍ സിമന്റ് ഫാക്ടറി തുടങ്ങണമെന്നുമാവശ്യപ്പെട്ട് സിപിഐഎമ്മും കെഎസ്വൈഎഫും പ്രക്ഷോഭം ആരംഭിച്ചു. വാളയാറില്‍ സിമന്റ് ഫാക്ടറി തുടങ്ങാനാവശ്യമായ ചുണ്ണാമ്പുകല്ല് ശേഖരം പണ്ടാരത്തുമലയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് വഴികാട്ടിയായത് കടുക്ക മൂപ്പനായിരുന്നു. ഒമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാണ് പണ്ടാരത്തുമലയില്‍ സംഘം എത്തിയത്. 1980 ല്‍ ഫാക്ടറിയുടെ നിര്‍മാണം ആരംഭിച്ചകാലം മുതല്‍ മൂപ്പന് മലബാര്‍ സിമന്റ്സുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. നടുപ്പതി ഊരിലെ കടുക്കമൂപ്പന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ.ബാലന് അനുശോചിച്ചു. മുത്തമ്മാള്‍ ആണ് ഭാര്യ. മജ്ജക്കാള്, സുകുമാരന്‍, കാളിമ്മ, മണി, തങ്കവേലു, ദിലീപ്, പാപ്പാത്തി, പരേതരായ തങ്കവേലു, ഏമറാന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: